ബിജെപി പദയാത്രകള്‍ 2 ന്

Saturday 30 September 2017 10:39 pm IST

പറവൂര്‍ : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജന രക്ഷായാത്രയുടെ പ്രചരണാര്‍ത്ഥം ബിജെപി പഞ്ചായത്ത് പ്രസിഡന്റുമാര്‍ നയിക്കുന്ന പദയാത്രകള്‍ രണ്ടിന് ആരംഭിക്കും. പറവൂര്‍ മുനിസിപ്പല്‍ സമിതി പ്രസിഡന്റ് അഡ്വ.പി.വിശ്വനാഥമേനോന്‍ നയിക്കുന്ന പ്രചരണ യാത്ര രാവിലെ 9 ന് വഴിക്കുളങ്ങരയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും . വൈകീട്ട് നമ്പൂരിയച്ചന്‍ആലിന് സമീപം നടക്കുന്ന സമാപന യോഗം ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്യും. ഏഴിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.വി.ഹരിദാസ് നയിക്കുന്ന യാത്ര ചാത്തനാട് നിന്നും ആരംഭിച്ച് പെരുമ്പടന്നയില്‍ സമാപിക്കും. സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.ജയപ്രകാശ് നയിക്കുന്ന യാത്ര കോതകുളത്ത് നിന്നാരംഭിച്ച് മന്നം ജംങ്ഷനില്‍ സമാപിക്കും . സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.സസീര്‍ ഉദ്ഘാടനം ചെയ്യും .വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ.സന്തോഷ്‌കുമാര്‍ നയിക്കുന്ന യാത്ര എടമ്പാടത്ത് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും . വൈകുന്നേരം വരാപ്പുഴ ചെട്ടി ഭാഗത്ത് സമാപിക്കും. ചിറ്റാറ്റുകര , വടക്കേക്കര, ചേന്ദമംഗലം , പുത്തന്‍വേലിക്കര പഞ്ചായത്തുകളുടെ പദയാത്രകള്‍ 8 ന് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.