ഓരോ മുസ്ലീമും ഓരോ െ്രെകസ്തവനും ഭാരതത്തെ അമ്മയായി കാണാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്: ആര്‍എസ്എസ്

Sunday 1 October 2017 1:08 am IST

പാനൂര്‍: ഓരോ മുസ്ലീമും ഓരോ െ്രെകസ്തവനും ഭാരതത്തെ അമ്മയായി കാണാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസ് പാനൂര്‍ ഖഢ് സംഘടിപ്പിച്ച വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുമതം ഒരൂ സംസ്‌ക്കാരമാണ്. മറ്റ് മതങ്ങള്‍ക്ക് ആചാര്യന്‍മാരും വിശുദ്ധഗ്രന്ഥങ്ങളും ഉണ്ട്. എന്നാല്‍ ഭാരതത്തിന്റെ സംസ്‌ക്കാരമായ ഹിന്ദുത്വം കാലങ്ങളാള്‍ വളര്‍ന്ന് ഒരു ജീവിതരീതിയാണ്. ഹിന്ദു സംസ്‌ക്കാരമാണ് ദേശീയതയുടെ അടിസ്ഥാനം. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും ജയ്ഹിന്ദ് എന്ന വാക്ക് ഉയര്‍ന്നു വന്നത് നമ്മുടെ ദേശീയത ഹിന്ദുത്വമാണെന്ന തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മതവിശ്വാസം കൊണ്ടോ പ്രത്യയശാസ്ത്രം കൊണ്ടോ ഏവരെയും ഒന്നിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഭാരതം അമ്മയാണെന്ന സങ്കല്പത്തിലൂടെ ദേശീയത ഊട്ടി ഉറപ്പിച്ച് ഈ നാടിനെ ഒന്നിപ്പിക്കാന്‍ സാധിക്കുക തന്നെ ചെയ്യും. അതിന് ആദര്‍ശമുളള പൗരജനങ്ങളെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയാണ് 92വര്‍ഷമായി ആര്‍എസ്എസ് നടത്തി വരുന്നത്.എന്നാല്‍ ഈ രാജ്യത്തെ വര്‍ഗീയതയുടെ പേരു പറഞ്ഞ് ഇടതുപക്ഷം മതവിഭാഗങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നും ദേശീയതയെ തളളിപ്പപറഞ്ഞ സിപിഎം കമ്യൂണിസത്തിന്റെ പേരില്‍ ജനങ്ങളില്‍ ഇറങ്ങിച്ചെല്ലാതെ മതവര്‍ഗീയതയുടെ പെരുംനുണ പറഞ്ഞ് പ്രവര്‍ത്തിക്കുകയാണ്. ഡല്‍ഹിയിലെ ജെഎന്‍യു സര്‍വ്വകലാശാലയില്‍ മതഭീകരനായ അഫ്‌സല്‍ ഗുരു, പുരാണത്തിലെ ആസുരിക കഥാപാത്രം മഹിഷാസുരന്‍ എന്നിവരുടെ രക്തസാക്ഷി ദിനം ആചരിച്ച് രാജ്യവിരുദ്ധത നടത്തുകയാണ് ഇന്നും സിപിഎം. മുന്‍കാലങ്ങളില്‍ തളളിപ്പറഞ്ഞ ദേശീയ ഉത്സവങ്ങളും അടയാളങ്ങളും ആചാര്യന്‍മാരും ഇന്ന് സിപിഎം കൊണ്ടു നടക്കുകയാണ്. ആര്‍എസ്എസ് പറഞ്ഞ ദേശീയതയും ഹിന്ദുത്വവും പതുക്കെ അംഗീകരിക്കാനും ചില ഘട്ടങ്ങളില്‍ സിപിഎം തയ്യാറാവുന്നുണ്ട്. ഇതു കപടതയാണോ അല്ലയോ എന്ന് സമൂഹം വിലയിരുത്തുമെന്നും വേദങ്ങളും രാമായണവും മുസ്ലീമും ക്രിസ്ത്യാനിയും പഠിക്കണമെന്നും ഭാരത മാതാവിനെ അമ്മയായി കാണാനും ഈ രാഷ്ട്രത്തിനു വേണ്ടി ജീവിക്കാനും വേണ്ടി വന്നാല്‍ മരിക്കാനുമുളള സാമൂഹ്യ അന്തരീക്ഷമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ഖണ്ഡിലെ വിജയദശമി മഹോത്സവം പൊതുപരിപാടി ധര്‍മ്മടം ചിറക്കുനിയിലെ പഞ്ചായത്ത് മൈതാനത്തില്‍ നടന്നു. ഖണ്ഡ് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, ഗിരീഷ്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ഖണ്ഡ് കാര്യവാഹ് കെ.പി.സന്ദീപ്, ഒ.എം.സജിത്ത്, പി.വി.ശ്യാം മോഹന്‍ എന്നിവര്‍ സംബന്ധിച്ചു വിജയദശമി ദിനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം കുത്തുപറമ്പ ഖണ്ടിന്റെ നേതൃത്വത്തില്‍ പദസഞ്ചലനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പദസഞ്ചലനം കുത്തുപറമ്പ് പരാല്‍ നിന്നും ആരംഭിച്ചു തൊക്കിലങ്ങാടി സ്‌കൂളില്‍ സമാപിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരും കുടുംബവും പങ്കെടുത്തു. പരിപാടിയില്‍ ആര്‍എസ്എസ് കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് ലോകത്തു നടക്കുന്നത് രാഷ്ട്രീയമോ മതപരമോ ആയ ഏറ്റുമുട്ടലല്ല പകരം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടം ആണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.