പാനൂര്‍: ആര്‍എസ്എസ് വിജയദശമി പരിപാടിയുടെ ഭാഗമായി കിഴക്കെ ചമ്പാട് കുന്നോത്ത്പീടിക ഭാഗങ്ങളില്‍ സ്ഥാപിച്ച തോരണങ്ങളും കൊടികളും സിപിഎം സംഘം നശിപ്പിച്ചു. പാനൂര്‍ ഖഢ് പദസഞ്ചലനത്തിന്റെ ഭാഗമായി കെട്ടിയ തോരണങ്ങളാണ് നശിപ്പിച്ചത്. തോരണം കെട്ടുമ്പോള്‍ വൈദ്യൂതി ബന്ധം വിച്ഛേദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പോണ്ടി ഷാജി എന്ന സിപിഎം പ്രവര്‍ത്തകന്റെ പേരില്‍ പാനൂര്‍ പോലീസില്‍ പരാതി നല്കി. ആര്‍എസ്എസ് വിജയദശമി പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച അലങ്കാരങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ ആര്‍എസ്എസ് പാനൂര്‍ഖണ്ഡ് കാര്യകാരി പ്രതിഷേധിച്ചു. സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാര്യകാരി ആവശ്യപ്പെട്ടു. എന്‍പി.ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. കെസി.വിഷ്ണു, ടി.പി.സുരേഷ്ബാബു, കെ.പി.ജിഗീഷ്, സി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: