ചപ്പാരപ്പടവ്: പടപ്പേങ്ങാട് ഒടുവള്ളി മടക്കാട് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബിജെപി നടത്തുന്ന ജനരക്ഷാ യാത്രയുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നിശിപ്പിക്കപ്പെട്ടു. ബിജെപി ചപ്പാരപ്പടവ് പഞ്ചായത് കമ്മറ്റി തളിപ്പറമ്പ് പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കമാണിതെന്ന് ബിജെപി ആരോപിച്ചു. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ.ജനാര്ദ്ദനന്അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്, സി.വി.ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.മനോജ് സ്വാഗതവും പവിത്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: