പാനൂര്‍: മൊകേരി സുഹൃജ്ജന വായനശാലാ ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയാഘോഷം ഒക്ടോബര്‍ 1, 2 തിയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കും.1 ന് കാലത്ത് പരിസര ശുചീകരണം, രാവിലെ 9.30 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല ചിത്രരചനാ മത്സരം, 2 ന് 9.30 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല ക്വിസ് മത്സരം എന്നിവ നടക്കും. 12.30 ന് അനുസ്മരണ സമ്മേളനം മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് ടി.വിമല ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.പി.പ്രദീപ്കുമാര്‍, പി.രാഘവന് മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം 4.30 ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയ കൂരാറ സ്വദേശി ടി.രമേശിനെ ആദരിക്കും. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്യും. കെ.കുമാരന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: