പയ്യാവൂര്‍: ജപ്പാന് ആസ്ഥാനമായുള്ള യമാത്തോ ഷോട്ടോ കാന്‍ കാരട്ടെയില്‍ ചെമ്പേരി മേഖലയില്‍ നിന്ന് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ 16 വിദ്യാത്ഥികള്‍ക്ക് ജപ്പാന് ഗ്രാന്റ് മാസ്റ്റര്‍ നിമുറോ കെന്‍ ജി ഗ്രേഡിംങ്ങ് നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. ജൂണിയര്‍ ചേബര്‍ ഭവനില്‍ നടന്ന ചടങ്ങ് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടോസഫ് ഐസക്ക് ഉദ്ഘാടനം ചെയ്തു.സജി പരത്ത നാല് അദ്ധ്യക്ഷത വഹിച്ചു. മോണ്‍. മാത്യൂ എം.ചാലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.സാബു മണിമല, സോവില്‍ കോട്ടയില്‍, ക്രിസ് റ്റോ ജോസ്, കെ.ജെ.ജോസ്, ബെന്നി ജോസഫ്, കെ.ടി.സെബാസ്റ്റ്യന്‍, സെന്‍സായി ജോസഫ് കൈതോലില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: