നവരാത്രി സംഗീതോത്സവം

Sunday 1 October 2017 1:29 am IST

തളിപ്പറമ്പ്: പെരുംചെല്ലൂര്‍ സംഗീതസഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത് നവരാത്രി സംഗീതോത്സവത്തിന്റെ ഒമ്പതാം ദിനത്തില്‍ പാട്ടിന്റെ കരുത്തറിയിച്ച് അഭിഷേക് രഘുറാം. മോഹിപ്പിക്കുകയായിരുന്നു അഭിഷേക് രഘുറാം. കര്‍ണാടക സംഗീതത്തിന്റെ തരുണ സൗന്ദര്യം വിടര്‍ന്നുല്ലസിച്ച സായാഹ്നത്തില്‍ അഭിഷേക് രഘുറാം പാട്ടിന്റെ മോഹനാനുഭവം പകര്‍ന്നപ്പോള്‍ സംഗീതോത്സാവത്തിന്റെ ഒമ്പതാം ദിവസം ധന്യമായി. യുവ ഗായകന് വഴിവിളിക്കായി വേദിയിലുണ്ടായിരുന്ന കലാകാരന്മാരായ ശ്രീ. എടപ്പള്ളി അജിത് കുമാര്‍ (വയലിന്‍), ആനന്ദ് ആര്‍. കൃഷ്ണന്‍(മൃദംഗം) എന്നിവരും കാണികളുടെ ഹൃദയത്തില്‍ ഇടം നേടി. സ്ഥാപകനും സംഘാടകനുമായ വിജയ് നീലകണ്ഠന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.