റോഡ് ശുചീകരണം നാളെ

Sunday 1 October 2017 1:34 am IST

കണ്ണൂര്‍: ജെസിബി, ടിപ്പര്‍ലോറി, ഹിറ്റാച്ചി തുടങ്ങിയ വാഹന ഉടമകളുടെ സംഘടനയായ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താഴെചൊവ്വ നടാല്‍ ബൈപ്പാസ് റോഡ് ശുചീകരണം നടത്തും. നാളെ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തുന്ന സേവനരത്‌നം എന്ന പരിപാടി രാവിലെ 10.30 ന് ചാല ബൈപ്പാസ് ജംഗ്ഷനില്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബു അധ്യക്ഷത വഹിക്കും. കാടുമൂടി ഗതാഗതത്തിനും കാല്‍ നടയാത്രക്കും പ്രയാസം അനുഭവിക്കുന്ന ചാല നടാല്‍ ബൈപാസ് റോഡിന്റെ ഇരുവശവും 40 ഓളം ജെസിബികള്‍ ഉപയോഗിച്ച് ശുചീകരിക്കും. കണ്ണൂര്‍ ജോയിന്റ് ആര്‍ടിഒ അബ്ദുല്‍ ഷുക്കൂര്‍ കൂടത്തില്‍, അസി. കാടാച്ചിറബാബു, എം.കെ.നിഷാന്ത്, ജംഷീര്‍, കെ.കെ.മമ്മു, പി.കെ.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.