ശില്‍പശാല മൂന്നിന്

Sunday 1 October 2017 1:35 am IST

കണ്ണൂര്‍: ജനകീയ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പെടുത്തി നവീകരിക്കുന്ന കാനാമ്പുഴ അതിജീവനം ശില്‍പശാല മൂന്നിന് ചേമ്പര്‍ ഹാളില്‍ നടക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ മണ്ഡലം വികസന പദ്ധതിയില്‍ പെടുത്തി നടപ്പാക്കുന്ന പുഴ നവീകരണ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ശില്‍പശാല ഉച്ചയ്ക്ക് രണ്ടിന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. ശിലപശാലയില്‍ കാനാമ്പുഴക്ക് വേണ്ടി എറണാക്കുളം ഏഷ്യന്‍ സകൂള്‍ ഓഫ് ആര്‍ക്കിടെക് ആന്റ് ഇന്നവേഷന്‍ ആസാദി ആര്‍ക്കിടെക്ട് കോളജിലെ പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും തയ്യാറാക്കിയ ഇക്കോടൂറിസം കരട് പദ്ധതി അവതരിപ്പിക്കും. തുടര്‍ന്ന കര്‍ഷകര്‍, ജനപ്രതിനിധികള്‍, വിദ്ഗദര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ജനപങ്കാളിത്തതോടെ പൊതുചര്‍ച്ച സംഘടിപ്പിക്കും. പിന്നീട് അന്തിമ പദ്ധതിയുടെ പ്ലാന്‍ ഈ മാസം അവസാനത്തോടെ സര്‍ക്കാരിന് സമര്‍പ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ചന്ദ്രന്‍, പി.പി.ബാബു എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.