പയ്യാവൂര്‍: പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ കഴിഞ്ഞ ഒന്‍പത് നാളുകളിലായി നടന്നു വരുന്ന നവരാത്രി ആഘോഷം പ്രശസ്ത സംഗീതജ്ഞന് ഡോ: പയ്യാവൂര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നിരവധി സംഗീത വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചനയോടെ സമാപിച്ചു. രാവിലെ മുതല്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സംഗീത വിദ്യാര്‍ത്ഥികള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു.കുട്ടികളെ എഴുത്തിനിരുത്താനും വാഹനപൂജക്കുമായി വന്‍ ഭക്തജന തിരക്കായിരുന്നു. തോട്ടത്തില്ലത്ത് ശങ്കരന് നമ്പൂതിരി ദേവസ്വം ചെയര്മാന് കെ.പി.ഗംഗാധരന്, കെ.സുരേഷ്കുമാര്‍, വാദ്യകലാരത്നം ഗോപാലന്‍കുട്ടി മാരാര്‍, ഇ.വി.ചന്ദ്രമോഹനന് നമ്പ്യാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: