പയ്യാവൂര്‍: വഞ്ചിയം ഗവ.എല്‍.പി.സ്കൂളില്‍ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിക്കും. കുട്ടികള്‍ സ്പെഷ്യല്‍ അസ്സംബ്ലിയില്‍ പ്രതിജ്ഞയെടുത്ത് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സമാധാനത്തിനൊരു കയ്യൊപ്പ് എന്ന പരിപാടി പഞ്ചായത്തംഗം മിനി സുബാഷ് ഉദ്ഘാടനം ചെയ്യും. മാത്യു ടി. സഖറിയാസ്, കെ.ജി.പ്രകാശ്, ഉഷാ രവി, വി.വി.രാജശ്രീ, വി.വി.ശ്രീജ, വി.അനുഷ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: