തലശ്ശേരി: ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് പഥസഞ്ചലന സമാപനകേന്ദ്രത്തില്‍ ബോംബ് കണ്ടെത്തി. ഇന്നലെ വൈകുന്നേരം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി ആഘോഷ പരിപാടിയുടെ സമാപന പരിപാടി നടക്കേണ്ട ചിറക്കുനിയിലുള്ള ധര്‍മ്മടം പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. രാവിലെ പരിപാടിക്ക് വേണ്ടി ഗ്രൗണ്ട് തയ്യാറാക്കാന്‍ സ്ഥലത്തെത്തിയ പ്രവര്‍ത്തകരാണ് ബോംബ് ശേഖരം കണ്ടെത്തിത്. പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ബോംബ് സ്ക്വാഡും ചേര്‍ന്ന് ബോംബുകള്‍ നിര്‍വ്വീര്യമാക്കി. സ്റ്റേഡിയത്തിലും പരിസരങ്ങളിലും സേനാംഗങ്ങള്‍ റെയ്ഡ് നടത്തിയെങ്കിലും കൂടുതല്‍ ഒന്നും ലഭിച്ചില്ല. സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ വിഹാര കേന്ദ്രമാണ് ചിറക്കുനി. കഴിഞ്ഞ മാസം 24 ന് ചിറക്കുനിയില്‍ നിന്നുള്ള സിപിഎം സംഘം ആര്‍എസ്എസ് പ്രവര്ത്തകന് മൃദുലിനെ അക്രമിച്ച് പരിക്കേല്പിച്ചിരുന്നു. ഇതേ സംഘം തന്നെ മേലൂരില്‍ വെച്ച് കഴിഞ്ഞ ദിവസം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്പിച്ചിരുന്നു. തുടര്‍ച്ചയായി അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സിപിഎം ക്രിമിനല്‍ സംഘങ്ങളുടെ താവളമാണ് ചിറക്കുനി. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന വിജയദശമി പരിപാടി അലങ്കോലപ്പെടുത്താനുള്ള സിപിഎം നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ബോംബ് ശേഖരം ഗ്രൗണ്ടിന് സമീപത്ത് സൂക്ഷിച്ചതിന് പിന്നില്‍. ഗ്രൗണ്ടിന് സമീപം സുരക്ഷ ശക്തമാക്കിയ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: