പാനൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്റെ നേതൃത്വത്തില്‍ എല്ലാവര്ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ജിഹാദിചുവപ്പ് ഭീകരതയ്ക്കെതിരെ ഒക്ടോബര്‍ 3ന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന ജനരക്ഷായാത്രയുടെ പ്രചരണാര്‍ത്ഥം മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പാനൂരില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥ പാനൂര്‍ നഗരപ്രദക്ഷിണം നടത്തി ബിജെപി ഓഫീസ് പരിസരത്ത് സമാപിച്ചു. മഹിളാമോര്‍ച്ച ജില്ല അദ്ധ്യക്ഷ എന്‍.രതി, യുവമോര്‍ച്ച ജില്ലാസെക്രട്ടറി ലസിത പാലക്കല്‍, ബിജെപി ജില്ലാവൈസ് പ്രസിഡണ്ട് കെ.കാര്‍ത്തിക, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എ.പി.വസന്ത, കെപി.സുജാത തുടങ്ങിയവര്‍ നേതൃത്വം നല്കി. 6ന് രാവിലെ 10ന് പാനൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര വൈകിട്ട് 6ന് കൂത്തുപറമ്പ് ടൗണില്‍ സമാപിക്കും. കേന്ദ്ര മന്ത്രിമാര്‍, ദേശീയസംസ്ഥാന നേതാക്കള്‍ പാനൂരില്‍ നിന്നും ആരംഭിക്കുന്ന പദയാത്രയില്‍ അണിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: