നാദരൂപിണി പ്രകാശനം ചെയ്തു

Sunday 1 October 2017 1:43 am IST

ഇരിട്ടി: എഴുത്തുകാരനും ഗ്രന്ഥരചയിതാവും പ്രഭാഷകനും മട്ടന്നൂര്‍ എന്‍എസ്എസ് കോളേജ് മലയാളവിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ.കൂമുള്ളി ശിവരാമന്‍ രചിച്ച നാദരൂപിണി എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ നടന്നു. മുഴക്കുന്നിനേയും ക്ഷേത്രവും ക്ഷേത്രത്തിലെ ദേവീചൈതന്യത്തെയും കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന്റെ ആദ്യപ്രതി ചേടിച്ചേരി ദേശമിത്രം യുപി സ്‌കൂള്‍ റിട്ട. പ്രഥമാദ്ധ്യാപികയും കവയിത്രിയുമായ കെ.ഭവാനി ടീച്ചര്‍ ക്ഷേത്രം എക്‌സിക്യു്ട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്തിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ഇരിക്കൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രഥമാദ്ധ്യാപകനും കവിയും പ്രഭാഷകനുമായ മുരളീധരന്‍ പട്ടാന്നൂര്‍, രാധാകൃഷ്ണന്‍ കൈലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.