മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച മൂന്നു സി പിഎമ്മുകാര്‍ക്കെതിരേ കേസ്

Sunday 1 October 2017 1:44 am IST

ഇരിട്ടി: മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഫേസ് ബോക്കിലൂടെ അവിവാഹിതയായ യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ സംശയമുള്ള യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എന്നാരോപിച്ചായിരുന്നു കയ്യേറ്റശ്രമം. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരായ ശ്രീജിത്ത്, നിധീഷ്, അന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് മുഴക്കുന്ന് എസ്‌ഐ പി.രാജേഷ് കേസ്സെടുത്തത്. എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറയുകയും പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനെ കയ്യേറ്റം ചെയ്തു, പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇവര്‍ പോലീസ് സ്റ്റേഷനില്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ പോലീസ് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്തിരുന്നു. ഇത് തെളിവായി സ്വീകരിച്ചാണ് കേസെടുത്തിരിക്കുന്നത്. സംശയമുള്ളയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ രീതി ശരിയായില്ല എന്നാരോപിച്ചാണ് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചതും പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.