നാദബ്രഹ്മപുരസ്‌ക്കാര സമര്‍പ്പണം: നവരാത്രി സംഗീതോത്സവം

Sunday 1 October 2017 1:45 am IST

ചെറുപുഴ: നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ചെറുപുഴയില്‍ നവരാത്രി സംഗീതോത്സവം സിനിമാ-സീരിയല്‍ നടന്‍ സിദ്ധരാജ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളെ ചെറുപുഴ മേലെ ബസാറില്‍ നിന്ന് ചെറുപുഴ ജെഎം യുപി സ്‌കൂളിലേയ്ക്ക് ലോഷയാത്രയായി സ്വീകരിച്ചാനയിച്ചു. ചടങ്ങില്‍ സിനിമാനടി കെ.ആര്‍.വിജയ്ക്ക് നാദബ്രഹ്മപുരസ്‌കാരം സമ്മാനിച്ചു. ആദരണീയ പ്രതിഭാ പുരസ്‌കാരം നൃത്ത കലാകാരന്‍ എണ്ണയ്ക്കാട് നാരായണന്‍കുട്ടിക്കും മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് നന്ദനമോഹനും നല്‍കി. യവനിക ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതകച്ചേരിയും ശ്രീലക്ഷ്മി മധു കുമാറിന്റെ സംഗീത സദസും ഉണ്ടായിരുന്നു. കുട്ടികളുടെ അരങ്ങേറ്റം മ്യൂസിക് നൈറ്റ്, നൃത്താഞ്ജലി എന്നിവയുമുണ്ടായി. യവനിക ഗോപാലകൃഷ്ണന്‍ കുട്ടികളെ എഴുത്തിനിരുത്തി. എണ്ണയ്ക്കാട് നാരായണന്‍കുട്ടി നൃത്ത പരിശീലനത്തിന് തുടക്കം കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.