ഫാ.ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി

Sunday 1 October 2017 8:06 am IST

കൊച്ചി: ഐഎസ് ഭീ​​ക​​ര​​രി​​ല്‍നി​​ന്നു മോ​​ചി​​ത​​നാ​​യ ഫാ.ടോം ഉഴുന്നാലില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. ബംഗ്ലൂരുവില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം വെണ്ണല ഡോണ്‍ ബോസ്കോയിലേക്ക് പോകും. പിന്നീട് കൊച്ചി സെന്‍റ് മേരീസ് ബസലിക്കയില്‍ എത്തി പ്രത്യേക പ്രാര്‍ഥന നടത്തും. ഇതിന് ശേഷം വരാപ്പുഴ ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്ബിലിനെ സന്ദര്‍ശിക്കും. ഉച്ചയോടെ ഫാ. ടോം കോട്ടയത്തേക്ക് പോകും. വൈദികരുടെയും സന്യസ്തരുടെയും വന്‍നിരയും ഫാ. ടോമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ.മാണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും ഫാ.ടോമിനെ സ്വീകരിക്കാനെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.