തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് യുവാക്കള്‍ തമ്മിലെ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. നഗരൂരിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. നഗരൂര്‍ തണ്ണീര്‍ക്കോണം സ്വദേശി ശിവദത്ത് (26) ആണ് കൊല്ലപ്പെട്ടത്.
ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളുടെ ഒരുക്കത്തിനിടയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ സ്ഥലത്തെത്തിയ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: