പാരിപ്പള്ളി: പാരിപ്പള്ളി കോട്ടക്കേറത്ത് ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കോട്ടക്കേറം സ്വദേശികളായ രണ്ട് പേരും എഴിപ്പുറം സ്വദേശിയുമാണ് പിടിയിലായത്. കോട്ടക്കേറം തോട്ടത്തില്‍വീട്ടില്‍ സരസ്വതി അമ്മയുടെ വീടിന്റെ ഭിത്തി തുരന്നാണ് രണ്ട് ദിവസം മുമ്പ് ഇവര്‍ അകത്ത് കടന്നത്. ഇന്നലെ വൈകിട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സംശയം തോന്നി വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇവര്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: