എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി

Sunday 1 October 2017 2:41 pm IST

  ഒട്ടാവ: എയര്‍ ഫ്രാന്‍സിന്റെ എ 380 വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കി. ലാസ് ആഞ്ജിലിസിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം അടിയന്തരമായി കാനഡയില്‍ ഇറക്കിയത്.വിമാനത്തിന്റെ എഞ്ചിനികളിലൊരെണ്ണത്തിന് ഗുരുതര തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിതെന്ന് എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു. 496 യാത്രക്കാരും 24 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. എഞ്ചിനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചതാണ് വിമാനം നിലത്തിറക്കാന്‍ കാരണമായത്. പറന്നു കൊണ്ടിരിക്കെ വിമാനത്തിന് വിറയലും വന്‍ കുലുക്കവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ, വിമാനത്തിന്റെ എഞ്ചിനുകളിലൊരെണ്ണം തകരാറിലായതായി പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഇതോടൊപ്പം വിമാനം സാധാരണ പറക്കുന്ന ഉയരത്തില്‍ നിന്ന് താഴേക്ക് പോവുകയും ചെയ്തു. തകരാര്‍ കണ്ടെത്തിയതോടെ വിമാനം കിഴക്കന്‍ കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പൈലറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളം അടിയന്തര ലാന്‍ഡിംഗ് സജ്ജമാക്കി. അഗ്‌നിശമനസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സുകളുമെല്ലാം വിമാനത്താവളത്തില്‍ നിരന്നു. ക്ഷണനേരത്തിനുള്ളില്‍ തന്നെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി വിമാനത്തില്‍ നിന്ന് ഇറക്കി. എന്താണ് വിമാനത്തിന്റെ എഞ്ചിന് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.