കാബൂള്‍: യുഎസ്- അഫ്ഗാന് സൈന്യങ്ങള്‍ സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 22 പാക്, ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നന്ഗര്ഹര് പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്.
ലാല്‍പൂര്‍, നസിയാന്‍ ജില്ലകളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബില മേഖലയില്‍ അഫ്ഗാന് പ്രത്യേകസേന നടത്തിയ ആക്രമണത്തിലാണ് ഏഴ് പാക് ഭീകരര്‍ കൊല്ലപ്പെട്ടത്.
ലാല്‍പൂര്‍ ജില്ലയില്‍ യുഎസ് വ്യോമാക്രമണത്തിലാണ് 15 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തില്‍ രണ്ട് ഐഎസ് ഒളിത്താവളങ്ങളും തകര്‍ന്നു. കഴിഞ്ഞ ദിവസം യുഎസ് ഈ മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ഐഎസ്, താലിബാന് ഭീകരരെ ഉന്മൂലനം ചെയ്യുന്നതിനായിട്ടുള്ള ശക്തമായ പോരാട്ടത്തിലാണ് യുഎസ് സഹായത്തോടെ അഫ്ഗാന്‍സേന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: