പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുവാന്‍ 7.14 കോടി

Sunday 1 October 2017 5:01 pm IST

കുട്ടനാട്: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അമ്പലപ്പുഴ തിരുവല്ല റോഡില്‍ തകഴി ഗ്രാമപഞ്ചായത്തിലെ കളത്തില്‍പ്പാലം, പച്ച എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ തലവടി, നീരേറ്റുപുറം പാലം വരെയുള്ള ഭാഗത്തെ പഴയപൈപ്പ് ലൈനുകള്‍ മാറ്റുന്നതിനിം, പൈപ്പ് ലൈന്‍ ഇല്ലാത്ത ഭാഗത്ത് പുതിയ കുടിവെള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിനും 7.14 കോടി രൂപ അനുവദിച്ചതായി മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. ഇതോടെ പച്ച പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. കൂടാതെ മുട്ടാര്‍ പഞ്ചായത്തില്‍ തുടര്‍ച്ചയായി പൈപ്പ് ലൈന്‍ തകരാറിലാകുന്ന ദീപാ ജംഗ്ഷന്‍ മുതല്‍ മണലില്‍ കലുങ്ക് വരെ ഏകദേശം 1500 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 16.5 ലക്ഷം രൂപയും ജലവിഭവ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. റോഡ് നിര്‍മ്മാണത്തോടൊപ്പം തന്നെ പൈപ്പ് ലൈനുകളുടെ പ്രവൃത്തിയും പൂര്‍ത്തീകരിച്ച് തലവടി, തകഴി, എടത്വാ പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള പ്രവൃത്തികള്‍ വാട്ടര്‍ അതോറിട്ടി നടത്തി വരുന്നതായും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.