ആലപ്പുഴ: ഗജദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ നാലിന് ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ കൊമ്മാടിയിലുള്ള ജില്ലാ വനവിജ്ഞാനവ്യാപന കേന്ദ്രത്തില്‍ ആന പരിപാലനത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജില്ലയിലെ ആന ഉടമകള്‍ ആനപാപ്പാന്മാര് ഉത്സവകമ്മിറ്റിക്കാര് ആനപ്രേമികള്‍ ഗ്രാമഹരിത സമിതി അംഗങ്ങള്‍ ദേവസ്വം ഭാരവാഹികള്‍ വനംവകുപ്പ് ജീവനക്കാര്‍ പങ്കെടുക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന സെമിനാറില്‍ ആന പരിപാലനത്തില്‍ പ്രാവീണ്യമുള്ള വിദഗ്ധരും ഡോക്ടര്‍മാരും ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: