കൊച്ചി: ഭീകരരുടെ തടവറയില്‍ നിന്ന് മോചിതനായെത്തിയ ഫാ. ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സര്‍ക്കാര്‍പ്രതിനിധി എത്താത്തതില്‍ പ്രതിഷേധം.
ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ ഒരു മന്ത്രിയെ എങ്കിലും അയയ്ക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അല്‍പ്പം കൂടി ഗൗരവം കാണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും വൈദികരും ചേര്‍ന്നാണ് ടോം ഉഴുന്നാലിനെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: