കൊച്ചി: നേത്ര ശസ്ത്രക്രിയ വിദഗ്ധരുടെയും വിട്രിയോ റെറ്റിനല്‍ വിദഗ്ധരുടെയും റെറ്റിനെല് ഇമേജിങ് സംബന്ധിച്ച പ്രത്യേക ശാസ്ത്ര സമ്മേളനം നടന്നു.
കണ്ണിന്റെ സുപ്രധാന ഭാഗങ്ങളായ വിട്രിയസ്, റെറ്റിന എന്നിവയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും രോഗങ്ങളുടെ ചികിത്സയിലും മെഡിക്കല്‍ ഇമേജിങ് രംഗത്തുണ്ടായിട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങളാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ആചാര്യനും ചിന്മയ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റുമായ സ്വാമി അദ്വയാനന്ദ നിര്‍വഹിച്ചു. ഡോ. എ. ഗിരിധര്‍, ഡോ. എസ്.ജെ സായ്കുമാര്, ഡോ.ജി.മഹേഷ്, ഡോ.കാഞ്ചന ഗിരിധര്‍, ഡോ. അനുഭവ് ഗോയല്‍, ഡോ. ജെയ് സേത്ത്, ഡോ. ദിലീഷ് പി.സി എന്നിവര്‍ സംസാരിച്ചു.
ആധുനിക ഇമേജിങ് സാങ്കേതിക വിദ്യകള്‍ നേത്രരോഗ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകളില്‍ അത്ഭുതകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍ പറഞ്ഞു. കണ്ണുകള്‍ക്ക് മുമ്പ് നടത്തിയിരുന്ന പല ശസ്ത്രക്രിയകളുടെയും സ്ഥാനത്ത് നൂതന ഇമേജിങ് സാങ്കേതിക വിദ്യകളുടെയും മിനിമല്‍ ഇന്‍വേസീവ് ശസ്ത്രക്രിയകളുടെയും വരവോടെ കൃത്യത കൂടിയതും സങ്കീര്‍ണത കുറഞ്ഞതുമായ ചികിത്സാ രീതികള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.
അസുഖങ്ങള്‍ പെട്ടെന്ന് ഭേദപ്പെടുത്തുവാന്‍ ഇതുവഴി സാധിക്കുന്നു. ഈ വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കി ചികിത്സാ മേഖലയില്‍ സമതുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രെഫ. ജിവാന്നി സ്റ്റൈൗരെംഗി (മിലന്, ഇറ്റലി), പ്രഫ. ശോഭ ശിവപ്രസാദ് (മൂര്‍ഫീല്‍ഡ്സ്, യു.കെ), പ്രഫ.പൈസാന്‍ റോമ്വിബൂണ് സുക്ക് (ബാങ്കോക്ക്)എന്നീ അന്താരാഷ്ട വിദഗ്ധരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം വിദഗ്ധ ഫാക്കല്‍റ്റികളും ഇരുനൂറോളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: