ഇടുക്കി: കട്ടപ്പനയില്‍ പിടികൂടിയ ഹാഷിഷ് ഓയില്‍ കേസില്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്ന യുവാവ് അറസ്റ്റില്‍. തൊടുപുഴ പട്ടയംകവല മുതുകാംപുറത്ത് ബിബിന്‍(26) ആണ് ഇന്നലെ രാവിലെ പിടിയിലായത്.
കേസിലെ ഏഴാം പ്രതിയാണിയാള്‍. 17 കോടി രൂപ അന്താരാഷ്ട്ര വിപണിയില്‍ വിലയുള്ള ഹാഷിഷ് ഓയിലുമായി അഭിഭാഷകനുള്പ്പെടെയുള്ള സംഘത്തെ ആഗസ്റ്റ് 20നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ച ഹാഷിഷ് ഓയില്‍ ചെന്നൈയിലെ ഇടത്താവളത്തില്‍ ഒരുമാസത്തോളം സംഘം സൂക്ഷിച്ചിരുന്നു.ബിബിന്‍ വാടകയ്ക്ക് ഓടിച്ചിരുന്ന ടവേരയുമായി എത്തിയാണ് സംഘം ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: