മണ്ണാര്‍ക്കാട്ട് ട്രാഫിക്ക് പരിഷ്‌ക്കരണത്തില്‍ മാറ്റം

Sunday 1 October 2017 9:57 pm IST

മണ്ണാര്‍ക്കാട്:കഴിഞ്ഞ മൂന്നുമാസമായി നഗരത്തില്‍ തുടര്‍ന്നുവരുന്ന ട്രാഫിക്ക് പരിഷ്‌ക്കരണത്തില്‍ മാറ്റം 15വരെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. കുന്തിപ്പുഴ ബൈപ്പാസ് വഴി ചെറിയവാഹനങ്ങള്‍ തിരിച്ചുവിടുന്നതിലുള്ള നിയന്ത്രണം രാവിലെ 8.30മുതല്‍ 11 മണിവരെയും വൈകുന്നേരം നാല് മണിമുതല്‍ ആറ് മണിവരെയുമാണ്. ബാക്കി സമയങ്ങളില്‍ സാധാരണ രീതിയില്‍ ടൗണ്‍വഴി തിരിച്ചുവിടും. കോടതിപ്പടിയില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാനും ചന്തപ്പടി കുടംകോംപ്ലക്‌സിനു മുന്നില്‍ പാലക്കാട് നിന്നും വരുന്ന ബസുകള്‍ നിര്‍ത്തി ഇടുന്നതിനും, ബസുകളുടെ അനധികൃതമായ സ്റ്റോപ്പുകള്‍ അനുവദിക്കാതിരിക്കലും, മുനിസിപ്പാലിറ്റി സ്റ്റാന്റില്‍ ബസുകള്‍ അനധികൃതമായി നിര്‍ത്തിയിടാന്‍ പാടില്ലെന്നും മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീന്‍ വിളിച്ചുചേര്‍ത്ത ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയില്‍ തീരുമാനിച്ചു. 15-ന് ശേഷം അടുത്ത കമ്മിറ്റി കൂടി ബാക്കി കാര്യങ്ങള്‍ വിലയിരുത്തും. മണ്ണാര്‍ക്കാട് ചെയര്‍പേഴ്‌സണ്‍ എം.കെ.സുബൈദ, ആര്‍ടിഒ ജസ്റ്റിന്‍, രാജന്‍, ട്രാഫിക്ക് എഎസ്‌ഐ നാരായണന്‍കുട്ടി, ട്രാഫിക് എസ്‌ഐ ഹംസ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.