ഗാന്ധിജയന്തി വാരം: ജില്ലാതല ഉദ്ഘാടനം

Sunday 1 October 2017 9:59 pm IST

പാലക്കാട്:ഗാന്ധിജയന്തി വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകാര്യാലയം, ഇന്‍ഫര്‍മേഷന്‍ ഓഫീസ്, എക്‌സൈസ് വകുപ്പ് സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്നുമുള്ള ലഹരിവിരുദ്ധ സന്ദേശ പ്രചാരണ കൂട്ടയോട്ടം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 250 ഓളം വിദ്യാര്‍ഥികളും സ്റ്റുഡന്റസ് പൊലീസ് കെഡറ്റുകളും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ കൈയെഴുത്ത് മാസികഹ്രസ്വ ചിത്രം മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ലഹരി വിരുദ്ധ ചിത്രരചനാ മത്സരം നടത്തും. നഗരസഭാംഗം പി.രഞ്ജിത്ത്, ഖാദര്‍ മൊയ്തീന്‍, ഖമറുദീന്‍, പേരൂര്‍ രാജഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.