പുരസ്‌ക്കാര വിതരണം

Sunday 1 October 2017 10:00 pm IST

ഏറ്റുമാനൂര്‍: എസ്.എം.എസ്.എം .പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 14 മത് ബാല കലോത്സവത്തിലെ വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ഒക്ടോബര്‍ 3ന് വിതരണം ചെയ്യും.വൈകിട്ട് 4.30 ന് പ്രസിഡന്റ് ജി.പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ലൈബ്രറി ഹാളില്‍ ചേരുന്ന സംസ്‌കാരിക സമ്മേളനത്തില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ വിതരണം ചെയ്യും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ 2017ല്‍നേടിയ ലൈബ്രറി ആയുഷ്‌ക്കാല അംഗവുമായ ,പി.കെ.മധുവിനെ അനുമോദിക്കും. .30 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ബാല കലോത്സവത്തില്‍ ഏറ്റുവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളിനുള്ള എവര്‍റോളിങ്ങ് ട്രോഫി കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിനും ,രണ്ടാം സ്ഥാനം നേടിയ് എസ്.എഫ്.എസ് .പബ്ലിക് സ്‌കൂള്‍ & ജൂനിയര്‍ കോളേജിനനും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.