സ്വച്ഛ് ഭാരത് ആചരിച്ചു

Sunday 1 October 2017 10:01 pm IST

പള്ളുരുത്തി: സ്വച്ഛ് ഭാരത് അഭിയാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ പെരുമ്പടപ്പ് ബസ്സ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം വി.കെ. സുദേവന്‍ ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് കെ.കെ.റോഷന്‍ കുമാര്‍, പി. എസ് സരീഷ് അദ്ധ്യക്ഷനായി. പെരുമ്പപ്പ് അന്നപൂര്‍ണ്ണേശ്വരി കോംപ്ലക്‌സ് മുതല്‍ ബസ്സ് സ്റ്റാന്റ് വരെയുള്ള റോഡും പരിസരവുമാണ് ശുചീകരിച്ചത് ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജോയി കുപ്പക്കാട്ട്, ബിജെപി സൗത്ത് ഏരിയ ജനറല്‍ സെക്രട്ടറി ടി.എ. സുരേഷ് ബാബു, കെ.വി. സുനില്‍കുമാര്‍, സി.എസ്. ഷിലിന്‍ കുമാര്‍, സി.ജി. ജയപാലന്‍, എ.എസ്. അനില്‍കുമാര്‍ വി.ബി. തമ്പി, വി.കെ. ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി. കാലടി: ബിജെപി കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീശങ്കര പാലത്തിന്റെ ഇരുവശങ്ങളും കാലടി ടൗണും ശുചീകരിച്ചു. ടൗണിലെ മലയാറ്റൂര്‍ റോഡിലുണ്ടായ അപകടകരമായ കുഴിയും നികത്തി. ശുചീകരണ പ്രവര്‍ത്തനം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്‍ ഉദ്ഘാടനം ചെയ്തു. സതീഷ് തമ്പി അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഭസിത് കുമാര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍, ഷീജ സതീഷ്, പി.സി. ബിജു, എം.ബി. ശേഖരന്‍, അജേഷ് പാറയ്ക്ക എന്നിവര്‍ നേതൃത്വം നല്‍കി. കളമശ്ശേരി: ബിജെപി കളമശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കളമശ്ശേരി ഗവണ്മെന്റ്‌മെഡിക്കല്‍ കോളേജ് ശുചീകരിച്ചു. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണവും നല്‍കി. ശുചീകരണ പ്രവര്‍ത്തനം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ വിതരണം ബിജെപി കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ്‌കുമാര്‍ നിര്‍വഹിച്ചു. ബിജെപി ജില്ല സെക്രട്ടറി കെ. എസ്. ഉദയകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. സജികുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ. സുനില്‍കുമാര്‍. നിയോജകമണ്ഡലം വൈസ്പ്രസിഡന്റുമാരായ സി. കെ. ഗോപിനാഥ്, സി. ആര്‍. ബാബു, പി. പി. സുന്ദരന്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് പി. സി. പ്രമോദ്, വിനോദ് കുമാര്‍, പ്രദീപ് ജോണ്‍, എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാന മന്ത്രിയുടെ ജന്മദിനം മുതല്‍ ഗാന്ധിജയന്തി വരെ നടക്കുന്ന സ്വച്ഛ് ഭാരതിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. അങ്കമാലി: ബിജെപി അങ്കമാലി മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചമ്പന്നൂരിലെ അങ്കമാലി താലൂക്ക് ആശുപത്രി ഉപകേന്ദ്രം ശുചീകരിച്ചു. ബിജെപി അങ്കമാലി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.എന്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ബിജെപി അങ്കമാലി മുന്‍സിപ്പല്‍ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായി. കെ.ആര്‍. ഷിജു, ഇ.എന്‍. സുനില്‍, വി.സി. രാമകൃഷ്ണന്‍, എ.എന്‍. സുധാകരന്‍, പി.പി. രമേശന്‍, സുരാജ് സുരേഷ്, മഹാദേവ പെരുമാള്‍, അരവിന്ദ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.