സര്‍വീസുകള്‍ വെട്ടിക്കുറച്ചു വൈക്കം ഡിപ്പോയില്‍ ബസ്സുകളില്ല

Sunday 1 October 2017 10:01 pm IST

വൈക്കം: കേരളത്തിലെ ആദ്യകാല കെഎസ്ആര്‍ടിസി ഡിപ്പോയായ വൈക്കത്ത് നിന്നുള്ള ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ആവശ്യത്തിന് ബസ്സുകളില്ലാത്തതാണ് കാരണം. ദീര്‍ഘ ദൂര സര്‍വീസുകളും നിര്‍ത്തിയതില്‍ ഉള്‍പ്പെടും. ഇവയില്‍ മിക്കവയും ലാഭത്തില്‍ ഓടിക്കൊണ്ടിരുന്നതാണ്.സര്‍വീസിന് ബസ്സുകളില്ലാതെ പേരിനൊരു ബസ് സ്റ്റേഷനായി വൈക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് മാറുന്നതില്‍ പ്രതിക്ഷേധം ശക്തമായി വൈക്കം ഡിപ്പോയില്‍ നിന്ന് .70 ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരുന്ന ബസ് സ്റ്റേഷനില്‍ 37 ഷെഡ്യൂളുകളായി കുറഞ്ഞു.ഡിപ്പോയിലെ 50 തോളം ബസുകളില്‍ ആറെണ്ണം മാത്രമാണ് പുതിയവ. ബാക്കി ബസുകള്‍ ഏഴു മുതല്‍ 10 വര്‍ഷം വരെ പഴക്കമുള്ളവയാണ്. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ എറണാകുളം, കോട്ടയം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടും. സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതോടെ 4.75ലക്ഷത്തിനും 5 ലക്ഷത്തിനും മധ്യേലഭിച്ചിരുന്ന പ്രതിദിന കളക്ഷന്‍ 4നും 4.50 ലക്ഷത്തിനും ഇടയില്‍ കുറഞ്ഞു.പുതിയ വാഹനങ്ങള്‍ ഡിപ്പോയില്‍ എത്തിച്ച് സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചാല്‍ വരുമാനം ഉയര്‍ത്താം. എന്നാല്‍ ഈ നിലയിലുള്ള നീക്കം കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ജന സാന്ദ്രതയേറിയതും സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ വൈക്കത്ത് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ കിതക്കുമ്പോള്‍ സ്വകാര്യ ബസ് ലോബി ദിനംപ്രതി പുതിയ ബസുകള്‍ നിരത്തിലിറക്കി നേട്ടം കൊയ്യുന്നു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരുന്ന സര്‍വ്വീസ് പലതും നിര്‍ത്തിയിട്ടും പ്രദേശവാസികളുടെ കാര്യമായ എതിര്‍പ്പ് ഉയരാത്തതാണ് കൂടുതല്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കാന്‍ മാനേജുമെന്റിനെ പ്രേരിപ്പിച്ചത്. വഴമന-എറണാകുളം, ടി.വി.പുരം -എറണാകുളം, മുത്തേത്തെുകാവ് - എറണാകുളം, ടി.വി.പുരം ഏറ്റുമാനം, വൈക്കം ചെമ്മനാകരി എറണാകുളം തുടങ്ങിയ സര്‍വ്വീസുകള്‍ ഏറെ ലാഭകരമായിരുന്നിട്ടും സര്‍വ്വീസുകള്‍ അധികൃതര്‍ അവസാനിപ്പിച്ചു.ഇതിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണെന്ന് പരസ്യമായ രഹസ്യമാണ്. പൂത്തോട്ട കാഞ്ഞിരമറ്റം തലയോലപ്പറമ്പ് ,വൈക്കം മുത്തേടത്തുകാവ് കൊതവറയായി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം മാനേജുമെന്റ് ചെവിക്കൊണ്ടില്ല. വൈക്കത്തെ ബസ് സ്റ്റേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നതിന്നു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.