ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം

Sunday 1 October 2017 10:02 pm IST

മരങ്ങാട്ടുപിള്ളി: ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ശ്രമം.ആക്രമണത്തില്‍ ഗുരതരമായി പരിക്കേറ്റ മേനാനീക്കല്‍ രാജേഷ്‌കുമാര്‍(36) മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മരങ്ങാട്ടുപള്ളി ടൗണിലെ ഡ്രൈവറായ രാജേഷ്‌കുമാര്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 ഓടെ ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കില്‍ മടങ്ങവേ സിപിഎംകാരായ മരങ്ങാട്ടുപിള്ളി മുണ്ടിയാനി ലെനി,സഹോദരന്‍ രവി എന്നിവര്‍ ബൈക്കു തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.കമ്പിവടിക്ക് അടിയേറ്റ രാജേഷ് നിലത്തു വീണുകയായിരുന്നു.പോലീസ് കേസെടുത്തു.ആക്രമണത്തില്‍ പരിക്കേറ്റ രാജേഷിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി,ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍,ജില്ലാ വൈസ് പ്രസിഡന്റ് റ്റി.എ.ഹരികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.സംഭവത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എന്‍.ഹരി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.