ആശുപത്രി ഉപകരണങ്ങള്‍ക്ക് പുതുജീവന്‍

Sunday 1 October 2017 10:06 pm IST

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങള്‍ വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക് എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ ഉപയോഗയോഗ്യമാക്കി.മോര്‍ച്ചറിയുള്‍പ്പെടെ അറുപതുലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തനക്ഷമമാക്കിയത്‌സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള നാഷനല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ രൂപകല്‍പ്പന ചെയ്ത പുനര്‍ജനി പദ്ധതി വഴിയാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഉപേക്ഷിക്കപ്പെട്ട ആശുപത്രി ഉപകരണങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത്. വണ്ടി പെരിയാര്‍ ഗവ: പോളിടെക്‌നിക് നാഷനല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ച സപ്തദിന ക്യാമ്പിനോടനുബന്ധിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ മാതൃകാപരമായ സേവന പ്രവര്‍ത്തനം. മൊത്തം അറുപത് ലക്ഷത്തോളം രൂപ വിലവരുന്ന ഉപേക്ഷിക്കപ്പെട്ട ആശുപത്രി ഉപകരണങ്ങളാണ് ഏഴ് ദിവസം നീണ്ട ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നന്നാക്കി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.