പൊച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പൊരുതുന്നു. 424 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റു ചെയ്യുന്ന അവര്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷട്ത്തില്‍ 49 റണ്‍സിലെത്തി നില്ക്കുന്നു.ഏഴു വിക്കറ്റ് ശേഷിക്കെ അവര്‍ക്കിനി 375 റണ്‍സ് കൂടി വേണം.
ആദ്യ ഇന്നിങ്ങ്സില്‍ 176 റണ്‍സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്ങ്സ് ആറു വിക്കറ്റിന് 247 റണ്‍സ് നേടി ഡിക്ലയര്‍ ചെയതതോടെയാണ് ബംഗ്ലാദേശിന്റെ ലക്ഷയം 424 റണ്‍സായത്. സ്കോര്‍: ദക്ഷിണാഫ്രിക്ക: മൂന്നിന് 496, ആറിന് 247. ബംഗ്ലാദേശ്: 320.
പ്രതികരിക്കാൻ ഇവിടെ എഴുതുക: