ന്യൂദല്‍ഹി: കുടുംബങ്ങളാണ് ഞങ്ങളുടെ പ്രചോദനമെന്ന് ഇന്ത്യന്‍ അണ്ടര്‍ – 17 ഫുട്ബോള്‍ താരങ്ങള്‍. ലോക കപ്പ് മത്സരങ്ങള്‍ക്കിടയ്ക്ക് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യം മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ പ്രചോദനമാകുമെന്ന് കളിക്കാര്‍ വെളിപ്പെടുത്തി.
കുടുംബാംഗങ്ങളെ ദല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ അമിര്‍ജിത്ത് സിങ് പറഞ്ഞു.
ഗോവയില്‍ 2015 ല്‍ നടന്ന എഎഫ്സി അണ്ടര്‍-16 ചാമ്പ്യന്ഷിപ്പിനിടയ്ക്ക് മാതാപിതാക്കളുടെ സാന്നിദ്ധ്യം മികവ് കാട്ടാന്‍ സാഹായകമായെന്നും സിങ് വെളിപ്പെടുത്തി.
മാതാപിതാക്കള്‍ കളികാണുന്നതും പ്രോത്സാഹിപ്പിക്കുന്നതുമൊക്കൊ ഏറെ ഗുണം ചെയ്യുമെന്ന് സ്ട്രൈക്കര്‍ അങ്കിത് ജാദവ് പറഞ്ഞു.ഇതൊരു പുതിയ ആശയമാണ്. മത്സരത്തിനിടയ്ക്ക് പ്രിയപ്പെട്ടവരുടെ പിന്തുണ ആശ്വാസമാകുമെന്ന് ടീമിലെ മണിപ്പൂര്താരം മുഹമ്മദ് ഷാജഹാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: