മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് ലഹരി മുക്തം സ്ത്രീ സൗഹൃദ ബസ് സ്റ്റാന്റായി ഇന്ന് പ്രഖ്യാപിക്കും

Sunday 1 October 2017 10:20 pm IST

കോഴിക്കോട്: മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് സ്ത്രീ സൗഹൃദ ബസ് സ്റ്റാന്റായി ഇന്ന് പ്രഖ്യാപിക്കും. കടകളില്‍ പുകയില ഉത്പന്നങ്ങള്‍ വില്ക്കില്ലെന്ന് വ്യാപാരികള്‍ തീരുമാനിച്ചതോടെ ബസ് സ്റ്റാന്റ് ലഹരിമുക്തമാകും. ഇന്ന് രാവിലെ 10 30 ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്റിനെ സ്ത്രീ സൗഹൃദമായി പ്രഖ്യാപിക്കും. സ്ത്രീ സൗഹൃദത്തോടൊപ്പം, ഭിന്നശേഷി സൗഹൃദം കൂടിയായിരിക്കും ബസ് സ്റ്റാന്റ്. കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യമുണ്ടാകും. ബസ് സ്റ്റാന്റ് സ്ത്രീ സൗഹദമായി പ്രഖ്യാപിക്കുന്നതിന്റെ അവസാന ഘട്ട മിനുക്ക് പണിയിലായിരുന്നു കസബ പോലീസും കുട്ടികളും. ബസ് സ്റ്റാന്റിലെ തൂണുകളും ചുമരും ചിത്രം വരച്ച് മനോഹരമാക്കുന്നതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. അവധി ദിവസങ്ങളില്‍ പയ്യാനക്കല്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തൂണുകളും ചുമരുകളും ചിത്രം വരച്ച് മനോഹരമാക്കുന്നത്. ബസ് സ്റ്റാന്റ് സ്ത്രീ സൗഹൃദമായി മാറ്റുന്നതിന്റെ ഭാഗമായി ഇന്നലെ ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. ഇന്ന് മുതല്‍ ബസ് സ്റ്റാന്റിലെ കടകളില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.