ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മൂന്ന് മക്കള്‍ക്കും മരുമകനുമെതിരെ ഇസ്ലാമാബാദ് അഴിമതി വിരുദ്ധ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പനാമ അഴിമതിക്കേസിലാണ് കോടതി നടപടി.
ഷെരീഫിന്റെ മക്കളായ മറിയം, ഹുസൈന്, ഹസ്സന്, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ ഒക്ടോബര്‍ ഒന്‍പതിന് കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം കനത്ത സുരക്ഷാ സംവിധാനത്തിലാണ് നവാസ് ഷെരീഫ് ഇസ്ലാമാബാദ് കോടതിയിലെത്തിയത്. പനാമ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഷെരീഫിന് അധികാരം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: