ശ്രീനഗര്‍: ശ്രീനഗറിലെ ബിഎസ്എഫ് കേന്ദ്രത്തിനു നേരെ ഇന്നു പുലര്‍ച്ചെ ഭീകരാക്രമണം നടന്നു. ആക്രമണത്തില്‍ നാല് ജവാന്മാര്ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. മൂന്നോ നാലോ പേര് ഉള്‍പ്പെട്ട ചാവേര്‍ സംഘമാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് വെടിവയ്പ് തുടരുകയാണ്.
ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപമുള്ള ബിഎസ്എഫ് 182 ബറ്റാലിയെന്റെ ഭരണനിര്‍വഹണ കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഇതേത്തുടര്‍ന്നു സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ശക്തമായ വെടിവയ്പ് നടന്നു. കേന്ദ്രം വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനു പുറത്താണ് സ്ഥിതി ചെയ്തിരുന്നത്. 182 ബറ്റാലിയന് കാമ്പസിനുള്ളില്‍ തന്നെയാണ് ഭീകരര്‍ ഇപ്പോഴുമുള്ളെതന്ന് കരുതുന്നു.
സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടുവെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: