വേങ്ങരയില്‍ പ്രചാരണം ശക്തമാക്കി എന്‍ഡിഎ

Tuesday 3 October 2017 11:08 am IST

വേങ്ങര: പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ അവസാനിച്ചതോടെ വേങ്ങരയില്‍ എന്‍ഡിഎ പ്രചാരണം ശക്തമാക്കുകയാണ്. ഗൃഹസമ്പര്‍ക്കത്തിലൂടെ ജനങ്ങളുടെ മനസ്സറിഞ്ഞ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും വോട്ടര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങളാണ് രണ്ടാംഘട്ടത്തില്‍ ആവിഷ്‌ക്കരിക്കുക. ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് കണ്ണമംഗലം പഞ്ചായത്തില്‍ നിന്ന് രണ്ടാംഘട്ട പ്രചാരണം ഇന്ന് ആരംഭിക്കും. ഇതിനോടകം എന്‍ഡിഎ മറ്റ് മുന്നണികളെ പിന്നിലാക്കി പ്രചാരണരംഗത്ത് വലിയ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. മുസ്ലീം ലീഗിന്റെ ആധിപത്യ രാഷ്ട്രീയവും എല്‍ഡിഎഫിന്റെ കള്ളവാഗ്ദ്ധാനങ്ങളും വേങ്ങരയിലെ ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്ന സ്വീകരണം അതിന് ഉദാഹരണമാണ്. ആരോപണങ്ങള്‍ ഒഴിവാക്കി സത്യം മാത്രം പറഞ്ഞ് നൂറുശതമാനം രാഷ്ട്രീയ മര്യാദങ്ങള്‍ പാലിച്ചുകൊണ്ടാണ് എന്‍ഡിഎ വോട്ടര്‍മാരെ സമീപിക്കുന്നത്. ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴവന്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും പൂര്‍ത്തിയാക്കി.എല്ലാ പഞ്ചായത്തുകളിലേയും പ്രമുഖരെയും സാമുദായിക നേതാക്കളെയും നേരില്‍ കണ്ടു. കൂടാതെ പട്ടികജാതി കോളനികളില്‍ മുഴുവന്‍ നേരില്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇന്നലെ സ്ഥാനാര്‍ത്ഥി കണ്ണമംഗലം ഇരിങ്ങളത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കൊരേക്കാട് കോളനി, വട്ടപ്പൊന്ത കോളനി, തീണ്ടേക്കാട് കോളനി, അംബ്ദേക്കര്‍ കോളനി, വലിയോറ അമരപ്പടി കോളനി, ഊരകം നവോദയ കോളനി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.