അഖില കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി

Tuesday 3 October 2017 12:26 pm IST

ന്യൂദല്‍ഹി: അഖില കേസ് സുപ്രീംകോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. 24 വയസുകാരിയായ ഒരു പെ‌ണ്‍കുട്ടിയ്ക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. അച്ഛന് മാത്രമാണ് പൂര്‍ണ സംരക്ഷണ ചുമതലയെന്ന് പറയാനാവില്ല. വിവാഹം റദ്ദാക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോയെന്നും എൻഐഎ അന്വേഷണം ആവശ്യമുണ്ടോയെന്നും അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് എൻഐഎ അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലയെ വിവാഹം ചെയ്‌തെന്ന് അവകാശപ്പെടുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീന്‍ ജഹാന്‍ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേസില്‍ എന്‍ഐഎക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് ഒരാഴ്ച നീട്ടിവയ്ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഇതിനെ എതിര്‍ക്കുകയായിരുന്നു. ഈ വേളയിലാണ് സുപ്രിംകോടതി വാക്കാലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. അഖിലയ്ക്ക് തീരുമാനം എടുക്കാനുള്ള അവകാശം ഉണ്ട്. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഉണ്ടൊയെന്നും പരിശോധിക്കും. അച്ഛന് മാത്രമാണ് പൂര്‍ണ സംരക്ഷണ ചുമതലയെന്ന് പറയാനാവില്ല. കേസില്‍ എന്‍‌ഐ‌എ അന്വേഷണം ആവശ്യമുണ്ടോയെന്ന് പരിശോധിക്കും. കേസില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. അഖില കടുത്ത അവകാശലംഘനം നേരിടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് വനിതാ കമ്മിഷന്‍ ഉന്നയിക്കുന്നത്. അഖിലയെ മതംമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നെന്ന അച്ഛന്‍ അശോകന്റെ പരാതിയിലാണ് കേരള ഹൈക്കോടതി അഖിലയുടെ മതംമാറിയുള്ള വിവാഹം റദ്ദുചെയ്ത് പോലീസ് സംരക്ഷണയില്‍ വീട്ടിലേക്ക് അയച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.