ആലുവ: ജാമ്യം ലഭിച്ച വാര്‍ത്ത ദിലീപിനെ ആദ്യ അറിയിച്ചത് ആലുവ ജയില്‍ സൂപ്രണ്ട്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം സെല്ലിലെത്തി ദിലീപിനെ വാര്‍ത്ത അറിയിച്ചു. വലിയ ആശ്വാസമുണ്ടെന്നാണ് ദിലീപ് പ്രതികരിച്ചതെന്ന് ജയില്‍ അധികൃതരും വ്യക്തമാക്കി.
ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ജയിലില്‍ എത്തിക്കഴിഞ്ഞാല്‍ താരം സ്വതന്ത്രനാകും. വൈകിട്ട് അഞ്ചോടെ ദിലീപിനെ പുറത്തിറക്കാന്‍ കഴിയുമെന്നാണ് അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നത്. ജാമ്യവാര്‍ത്ത വന്നതിന് പിന്നാലെ വന്‍ ആരാധക കൂട്ടവും ജയിലിന് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: