ന്യൂദല്‍ഹി: തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഹണിപ്രീത് കീഴടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തു പുത്രിയാണ് താനെന്നും പിതാവുമായി തനിക്കുള്ള ബന്ധത്തെകുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഹണിപ്രീത് വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണം തനിക്ക് നേരെ തിരിയുന്നുവെന്ന് മനസിലാക്കിയ ഹണിപ്രീത് ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും തള്ളുകയായിരുന്നു.
ഹണിപ്രീത് ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്ക് കടന്നതായി ഉദയ്പൂരില്‍ നിന്നും അറസ്റ്റിലായ ദേരാ സച്ചാ പ്രവര്‍ത്തകനും ഗുര്‍മീതിന്റെ സഹായിയുമായ പ്രദീപ് എന്ന വിക്കി വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: