ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

Tuesday 3 October 2017 7:40 pm IST

കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യ വഴിപാട് സമര്‍പ്പിക്കാനായി എത്തിയ ഭക്തരെ വഴിപാട് സ്വീകരിച്ച നെടുംപ്രയാര്‍ പള്ളിയോടകരക്കാര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ചതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ഭഗവാന് സമര്‍പ്പിച്ച വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് ഊട്ടുപുരയിലും ക്ഷേത്രമതിലകത്തും പുറത്തും വെച്ച് അക്രമിച്ചത്. വഴിപാട് സമര്‍പ്പിച്ച ചേര്‍ത്തല സ്വദേശികളെ നെടുപ്രയാര്‍ പള്ളിയോടത്തിലെത്തിയ ആളുകള്‍ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും മറന്ന് മര്‍ദ്ദിച്ചത് ക്ഷേത്രത്തോടും ആചാരത്തോടും കാണിച്ച അവഹേളനമാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് ദേവസ്വംബോര്‍ഡിന്റെ ഭാഗത്തുനിന്നും സുരക്ഷ ഉണ്ടാകണമെന്നും, ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെ അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതോടൊപ്പം കുറ്റവാളികളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് സമിതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.