ആലപ്പുഴ: മൂന്നാമത് ദേശീയ കനോയിങ് സ്പ്രിന്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തിളക്കമാര്‍ന്ന വിജയം. 25 കി.മീ. സീനിയര്‍ വിഭാഗത്തിലും 15 കി.മീ. ജൂനിയര്‍ വിഭാഗത്തിലും മാരത്തോണില്‍ കേരളം മെഡല്‍ നേടി. ഭോപ്പാലിലെ ലോവര്‍ ലെയ്ക്കിലായിരുന്നു മത്സരം.
കേരളം ഒരു സ്വര്‍ണവും 8 വെളളിയും 11 വെങ്കലവും നേടി മെഡല്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ കേരളം നടാടെ മുന്നാമതെത്തി. കേരളത്തിനുവേണ്ടി കെവണ്‍ (ജൂനിയര്മെന്) വിഭാഗത്തില്‍ ആന്റണി മൈക്കിള്‍ ആണ് സ്വര്‍ണം തുഴഞ്ഞെടുത്തത്.
മാരത്തണ്‍ വിഭാഗത്തില്‍ ആന്റണി മൈക്കിളിന് വെളളി മെഡലും ലഭിച്ചിട്ടുണ്ട്. കെവണ്‍ (ജൂനിയര്വിമണ്) 200, 500 മീറ്റര്‍ വിഭാഗത്തില്‍ ആഷ്ലി എം.കെ. രണ്ടു വെളളിയും ഒരു വെങ്കലവും നേടി. സിവണ്‍ (ജൂനിയര്മെന്) 200 മീറ്ററില്‍ വിഷ്ണു എം.പി. ഒരു വെളളിയും രണ്ടു വെങ്കലം നേടി.
കെഫോര്‍ (ജൂനിയര്‍ മെന്‍), 200, 500 മീറ്റര്‍ വിഭാഗത്തില്‍ ആദര്‍ശ് അനില്‍കുമാര്‍ (ഒരു വെളളി, ഒരു വെങ്കലം), അമല്‍ വി.എസ്(രണ്ടു വെങ്കലം) ആന്റണി മൈക്കിള്‍(മൂന്ന് വെളളി), നിഖില്‍ ആന്റണി (2 വെങ്കലം), സീവണ് (ജൂനിയര്‍ മെന്‍, 1000 മീ) അനൂപ് അപ്പുക്കുട്ടന് (വെള്ളി,വെങ്കലം ). സിഫോര്‍ (മെന്‍, 1000 മീ) അഭിജിത് പി. ബാലന് (വെങ്കലം) , വിപിന്‍ ബിജു(കെ ഫോര്‍ ), ജെറിന് സെബാസ്റ്റ്യന്‍(കെ ഫോര്‍), വിഷ്ണു എം.പി. (കെടു) (ജൂനിയര്‍ മെന്‍, 200 മീ) അമല്‍ വി.എസ്.(വെങ്കലം), നിഖില്‍ ആന്റണി.(കെ ടു ഃ (ജൂനിയര്‍ മെന്‍, 500 മീ) ഗൗതം സജി, ശ്രീക്കുട്ടന്, റോബിന് തോമസ്. (സിഫോര്‍ ) എന്നിവര്‍ കേരളത്തിനായി മെഡലുകള്‍ നേടി. മുന്‍ ജിവി രാജ അവാര്‍ഡ് ജേതാവ് ബിന സുബൈര്‍ മുഖ്യപരിശീലകയാണ്. സുലഭയാണ് ടീം മാനേജര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: