ദീപാവലിക്ക് ഒപ്പോ സെല്‍ഫിക്കൊപ്പം ക്രിക്കറ്റും

Tuesday 3 October 2017 8:35 pm IST

ഒപ്പോ മൊബൈല്‍സിന്റെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഒപ്പോ എഫ് 3 പുറത്തിറക്കി. എഫ് 3 ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. ദീപാവലിക്കായിറങ്ങുന്ന ഒപ്പോ എഫ്3 എഡിഷന്‍ സ്‌റ്റൈലിഷായ ചുവന്ന നിറത്തിലും തിളങ്ങുന്ന ഗോള്‍ഡന്‍ മെറ്റാലിക് നിറത്തിലുമാണ് വിപണിയിലെത്തുന്നത്. രണ്ട് ത്രെഡ്തിന്‍ മെറ്റാലിക് ബാന്‍ഡുകള്‍ക്ക് വീതികൂട്ടിയിട്ടുണ്ട്. മെറ്റല്‍ ചുവപ്പ് ബോഡി, യുവത്വം, ഫാഷന്‍, ആഘോഷം എന്നിവയെ പ്രതിനിധീകരിക്കുന്നു. സെല്‍ഫീ എക്‌സ്‌പേര്‍ട്ടായ ഒപ്പോ എഫ് 3 അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ആഘോഷവേളയില്‍ കുടുംബാംഗങ്ങളോടൊത്തുള്ള ഉത്തമ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ദീപാവലി ഉപഹാരമാണ് ഒപ്പോയുടെ എഫ് 3 റെഡ്. ചുവന്ന വേരിയന്റായ ദീപാവലി എഡിഷന്‍ ഫോണ്‍ യഥാര്‍ത്ഥ എഫ് 3 യുടെ ഒരു എക്സ്റ്റന്‍ഷനാണ്. ഒപ്പോ എഫ്3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ സപ്തംബര്‍ 29 മുതല്‍ ഇ-കൊമേഴ്‌സ് പങ്കാളിയായ ആമസോണിലും ഇന്ത്യയിലെമ്പാടുമുള്ള ഒപ്പോ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലും ലഭ്യമാണ്. 18,990 രൂപയാണ് വില. ത്രിഡി ക്യാപ്ചറുമായി സോണി റിയല്‍ടൈം 3ഡി ക്യാപ്ച്ചര്‍ സംവിധാനമുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട് ഫോണായ എക്‌സ്പീരിയ എക്‌സ് ഇസഡ്1 ലൂടെ ആശയവിനിമയ സാധ്യതകള്‍ ശക്തമാക്കി സോണി ഇന്ത്യ. ഓട്ടോഫോക്കസ് ബസ്റ്റും ഫുള്‍ എച്ച്ഡിഎച്ച്ഡിആര്‍ ഡിസ്‌പ്ലേയും അടങ്ങുന്നതാണ് ആധുനിക സാങ്കേതികവിദ്യയുടെ ഘടകങ്ങള്‍. പുതിയ സ്‌മൈല്‍ പ്രെഡിക്ടീവ് ക്യാപ്ച്ചര്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ മികവുറ്റതാണ്. 3ഡി ക്രിയേറ്റര്‍, സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ, പുതിയ സ്‌മൈല്‍ പ്രെഡിക്ടീവ് ക്യാപ്ച്ചര്‍, മോഷന്‍ഐ ക്യാമറയില്‍ നിന്നുള്ള ഓട്ടോഫോക്കസ് ബസ്റ്റ് എന്നീ ക്യാമറ ഫോക്കസ്ഡ് ഫീച്ചറുകളുടെ സംയോജനത്തിലൂടെ ക്യാമറ സാങ്കേതികവിദ്യയിലും ഇമേജ് സെന്‍സിങ്ങിലുമുള്ള സോണിയുടെ വൈദഗ്ധ്യം തെളിയിക്കുകയാണിതില്‍. 13.2 സെമി (5.2) ഫുള്‍ എച്ച്ഡി എച്ച്ഡിആര്‍ ഡിസ്‌പ്ലേ, ഹൈ റെസല്യൂഷന്‍ ഓഡിയോ, സവിശേഷ ഒമ്‌നി ബാലന്‍സില്‍ നിന്ന് യൂണിബോഡി രൂപകല്‍പ്പന എന്നിവയുടെ പിന്തുണയോടെയെത്തുന്ന എക്‌സ്പീരിയ എക്‌സ് ഇസഡ്1 സോണിയുടെ ഏറ്റവും മികച്ച ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ ശേഷിയെ ഒരൊറ്റ യൂണിറ്റിലാക്കി. സോണിയുടെ ഇന്‍ഹൗസ് അല്‍ഗൊരിതം അനുസരിച്ച് ആദ്യമായി വികസിപ്പിക്കുന്ന 3ഡി ക്രിയേറ്റര്‍ മോഷന്‍ഐ ക്യാമറ സാങ്കേതികവിദ്യയുടെയും പ്രൊെ്രെപറ്ററി ഐപിയുടെയും കരുത്തോടെയാണ് അവതരിപ്പിക്കുന്നത്. വസ്തുക്കളെയും വ്യക്തികളെയും ത്രിഡിയില്‍ സ്‌കാന്‍ ചെയ്യുകയും വിവിധ പ്ലാറ്റ്‌ഫോമുകളിലും മാധ്യമങ്ങളിലും പങ്കുവെക്കാന്‍ അവസരമൊരുക്കുന്ന 3ഡി ക്രിയേറ്റര്‍ ആശയവിനിമയത്തിന്റെയും സോഷ്യല്‍, വെര്‍ച്വല്‍ ഷെയറിംഗിന്റെയും സാധ്യതകള്‍ വിപുലമാക്കാനുണ്ട്. ഗൂഗിള്‍ പ്ലേ വഴി വികസിച്ചുകൊണ്ടിരിക്കുന്ന 3ഡി എക്കോസിസ്റ്റത്തിലേക്കുള്ള ആക്‌സസ് നല്‍കുന്ന ഫൈന്‍ഡ് മോര്‍ ഓപ്ഷനും ക്രിയേറ്റര്‍ ആപ്പിലുണ്ട്. സ്‌കാനോടൊപ്പം ഷാഡോ ലോല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്വന്തം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് റോക്ക് സ്റ്റാറാകനുള്ള അവസരവും ആപ്പ് ഒരുക്കുന്നു. പുതിയ ഓട്ടോഫോക്കസ് ബസ്റ്റ് മിഴിവുറ്റ ചിത്രങ്ങളുറപ്പാക്കി ഫോക്കസ് ക്രമീകരിക്കുകയും ചെയ്യും. 1/3 സെന്‍സറും ഡിസ്‌പ്ലേ ഫ്‌ളാഷുമുള്ള ഫസ്റ്റ് ക്ലാസ് 13 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ സമഗ്രമായ പ്രീമിയം ക്യാമറ അനുഭവവും ഏത് ലൈറ്റിംഗ് സാഹചര്യങ്ങളിലും മികച്ച സെല്‍ഫികളും നല്‍കുന്നു. ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് 5ജിബിപി എസ് വരെ ട്രാന്‍സ്ഫര്‍ വേഗതയുള്ള, യുഎസ്ബി 2.0 നേക്കാള്‍ പത്ത് മടങ്ങ് വേഗതയുള്ള യുഎസ്ബി 3.1 കണക്ഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജിംഗില്‍ ദിവസം മുഴുവന്‍ ആശ്രയിക്കാവുന്ന ബാറ്ററിയാണ് ഇസഡ് 1ന്്. ചാര്‍ജ് തീരാന്‍ പോകുകയാണെന്ന് തോന്നിയാല്‍ സ്റ്റാമിന മോഡ് ആക്ടിവേറ്റ് ചെയ്ത് ഊര്‍ജ ഉപയോഗം കുറയ്ക്കാനും ബാറ്ററി ചാര്‍ജ് കൂടുതല്‍ നേരം നിലനിര്‍ത്താനും സാധിക്കും. വാട്ടര്‍ റെസിസ്റ്റന്റ്, ഡസ്റ്റ്പ്രൂഫ്, ഡിസ്‌പ്ലേയില്‍ കോര്‍ണറിംഗ് ഗൊറില്ല ഗ്ലാസ് എന്നീ സവിശേഷതകളുള്ള എക്‌സ്പീരിയ എക്‌സ് ഇസഡ്1 ഫോണ്‍ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കൊണ്ടു നടക്കാം. സവിശേഷമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ വ്യക്തിഗത ടച്ച് നല്‍കുന്നു. എക്‌സ്പീരിയ എക്‌സ് ഇസഡ്1 ന്റെ വില 44,990 രൂപയാണ് സോണിയുടെ ആദ്യത്തെ ഡോള്‍ബി സൗണ്ട് ബാര്‍ എച്ച്ടിഎസ്ടി സിനിമാറ്റിക്ക് അനുഭവത്തിന് പുതുഭാവം നല്‍കി ഡോള്‍ബി അറ്റ്‌മോസ് അവതരിപ്പിക്കുന്ന പുതിയ ഫ്‌ളാഗ്ഷിപ്പ് 7.1.2 ചാനല്‍ സൗണ്ട് ബാര്‍ സോണിഇന്ത്യ പുറത്തിറക്കി. പ്രീമിയം സൗണ്ട് എന്റര്‍ടെയിന്‍മെന്റിലെ പുതിയ അനുഭവമായ എച്ച്ടിഎസ്ടി5000 വേറിട്ട മനോഹരമായ ഡിസൈനും സറൗണ്ട് സൗണ്ടും സംയോജിക്കുന്നതാണ്. സംഗീതം ആസ്വദിക്കുന്നതിനായി ഒരു വയര്‍ലെസ് സ്പീക്കറായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ എസ്‌ഫോഴ്‌സ് ഫ്രണ്ട് സറൗണ്ട് ടെക്‌നോളജിക്കൊപ്പം സൗണ്ട്ബാര്‍ സുപ്പീരിയര്‍ ഓഡിയോ ക്വാളിറ്റി നല്‍കുന്നു. ഡോള്‍ബി അറ്റ്‌മോസ് പ്രാപ്തമാക്കിയ സ്പീക്കറുകള്‍ അത്യാകര്‍ഷകമായ മൂന്ന് ഡയമെന്‍ഷനിലുള്ള സറൗണ്ട് സൗണ്ട് നല്‍കുന്നു. യോജിച്ച ശബ്ദം കൃത്യമായി സ്ഥാനപ്പെടുത്തുന്നതിനാല്‍ 7.1.2 സ്പീക്കര്‍ ചാനലുകള്‍ പൂര്‍ണ്ണമായ ശബ്ദ മിശ്രണം ലഭ്യമാക്കുന്നു. ഡോള്‍ബി അറ്റ്‌മോസിനായി ഒപ്റ്റിമൈസ് ചെയ്ത രണ്ട് ഇന്‍ബില്‍റ്റ് അപ്പ്ഫയറിംഗ് സ്പീക്കറുകള്‍ മുകള്‍ത്തട്ടിലെ ശബ്ദങ്ങള്‍ക്ക് പോലും കൂടുതല്‍ വ്യക്തത നല്‍കുന്നു. മികച്ച ശബ്ദത്തോടെ വീട്ടില്‍ തന്നെ യഥാര്‍ത്ഥ സിനിമ ഓഡിയോ അനുഭവം ഇത് ഉറപ്പാക്കുന്നു. സിനിമ സ്‌റ്റൈലിനോട് കിടപിടിക്കുന്ന വെര്‍ച്വല്‍ സറൗണ്ട് സൗണ്ടില്‍ വേവ് ഫ്രണ്ട് ടെക്‌നോളജിയും ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസ്സിങ്ങും എസ്‌ഫോഴ്‌സ് പ്രോ ഫ്രണ്ട് സറൗണ്ടും ഇതിനുണ്ട്. മൂന്ന് ഡയമെന്‍ഷനല്‍ സൗണ്ട് ഫീല്‍ഡ് നല്‍കുന്നതാണിത്. ഒരു സൗണ്ട് ബാറില്‍ നിന്നും സബ് വൂഫറില്‍ നിന്നുമാണ് ഇതെല്ലാം സാധ്യമാകുന്നത്. കൊയാക്‌സിയല്‍ മാഗ്‌നറ്റിക്ക് ഫ്‌ളൂയിഡ് സ്പീക്കറും 180 എംഎം സിഗ്മ സബ്വൂഫര്‍ യൂണിറ്റും ഉപയോഗിച്ചതാണ് സൗണ്ട് ക്വാളിറ്റി. ഫ്രീക്വന്‍സിയില്‍ ഉടനീളം കൃത്യമായി ഓഡിയോ നല്‍കുന്നതിന് ഒറ്റ സ്പീക്കര്‍ യൂണിറ്റിനുള്ളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വൂഫറും ട്വീറ്ററുമാണുള്ളത്. എസ്മാസ്റ്റര്‍ എച്ച് എക്‌സ്‌ഹൈ റെസ് ഓഡിയോ ഡിജിറ്റല്‍ ആമ്പ്‌ളിഫയറുള്ള സൗണ്ട് ബാര്‍ മെച്ചപ്പെടുത്തിയ ശബ്ദ പൊസിഷനിങ്ങും വ്യക്തതയും നല്‍കുന്നു. ബ്ലൂടൂത്ത് എന്‍എഫ്‌സി ഉള്ള ഒറ്റ ടച്ച് വയര്‍ലെസ് ലിസണിങ്, സൗണ്ട് ബാര്‍ വഴിയുള്ള സംഗീതം സ്ട്രീം ചെയ്യല്‍ എളുപ്പമുള്ളതാക്കുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച്, സ്മാര്‍ട്ട് ഫോണില്‍ നിന്നും വയര്‍ലെസായി സ്ട്രീം ചെയ്യുന്ന മ്യൂസിക്ക് പ്ലേബാക്ക് ആസ്വദിക്കാനാകും. മോണിട്ടറില്‍ നോക്കാതെ തന്നെ മ്യൂസിക്ക് സെന്റര്‍ വഴി അകലെയുള്ള സ്ഥലത്തുനിന്ന് പെന്‍െ്രെഡവിലെ മ്യൂസിക്ക് ലിസ്റ്റ് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബ്രൗസ് ചെയ്യാനാകും. സോണി മ്യൂസിക്ക് സെന്റര്‍ വഴി നിയന്ത്രിക്കുന്ന, വയര്‍ലെസ് മള്‍ട്ടിറൂം ലിസണിങ് ഉപയോഗിച്ച് വീട്ടിലെവിടെയും ശബ്ദം കേള്‍ക്കാനാകും. ഉയര്‍ന്ന റെസല്യൂഷന്‍ ഓഡിയോ പ്ലേബാക്കും ഉയര്‍ന്ന ഡൈനാമിക്ക് റേഞ്ചും ഉള്ള എച്ടിഎസ്ടി 5000ന്റെ വില 1,50,990 രൂപയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.