വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Tuesday 3 October 2017 8:50 pm IST

അടിമാലി: കാംകോ ജങ്ഷനിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ കുന്നംകുളം പട്ടത്ത് ജീവന്‍ യേശുദാസ്(36)നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും, സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കത്തിപ്പാറ തെങ്ങനാട് രാജേഷ് (29) നെ അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് കൊച്ചി-മധുര ദേശീയപാതയിലായിരുന്നു അപകടം. അടിമാലിയില്‍ നിന്നും കോതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ദിശതെറ്റി ഓടിച്ചു വന്ന സ്‌കൂട്ടര്‍ സിഗ്‌നല്‍ ലൈറ്റിടാതെ ഇടതു വശത്തേക്ക് തിരിച്ചപ്പോള്‍ പിന്നാലെ വന്ന ഓട്ടോ സ്‌കൂട്ടറിലിടിച്ചു. തൊട്ടുപിന്നിലുണ്ടായിരുന്ന ബൈക്ക് ഓട്ടോറിക്ഷിയില്‍ ഇടിച്ചു. ബൈക്ക് യാത്രക്കാരന്‍ തെറിച്ചു വീണു. ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സക്ക് ശേഷം ജീവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.