പട്ടികജാതി മോര്‍ച്ച ഞാറുനട്ട് പ്രതിഷേധിച്ചു

Tuesday 3 October 2017 9:17 pm IST

കുട്ടനാട്: മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡില്‍ ഞാറു നട്ടു പ്രതിഷേധിച്ചു. കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചു നല്‍കിയ മാര്‍ത്താണ്ഡം കായല്‍ കയ്യേറി നികത്തി റിസോര്‍ട്ട് നിര്‍മ്മിക്കുകയും റോഡു നിര്‍മ്മിക്കുകയും ചെയ്ത മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍ പറഞ്ഞു. പട്ടികജാതി വിഭാഗങ്ങള്‍ക്കായാണ് റോഡ് വെട്ടിയതെന്നാണ് മന്ത്രിയുടെ വാദം പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്മാരായ ഡി. പ്രദീപ്, കൊട്ടാരം ഉണ്ണികൃഷ്ണന്‍, പട്ടികജാതി മോര്‍ച്ച നേതാക്കളായ കൊച്ചുമുറി രമേശ്, ഡി. രമേശ്, മഹേന്ദ്രന്‍, രാജിക്കുട്ടി, സേനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.