മീസില്‍സ്, റുബെല്ല; ജില്ലാതല ഉദ്ഘാടനം ഇന്ന്

Tuesday 3 October 2017 9:19 pm IST

മുഹമ്മ: മീസില്‍സ് ആന്റ് റുബെല്ല പ്രതിരോധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവ:ഹൈസ്‌കൂളില്‍ ഇന്ന് രാവിലെ 10ന് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഒറ്റ കുത്തിവെപ്പ് കൊണ്ട് രണ്ടു രോഗങ്ങളെ തുരത്താം എന്ന സന്ദേശവുമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ 9 മാസം മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍കള്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകളിലും പിന്നീട് അംഗന്‍വാടികള്‍, ആശുപത്രികള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കും. ജില്ലയില്‍ 400291 കുട്ടികള്‍ക്കാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.