കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിന്റെ നാള്‍വഴികളിലൂടെ
ജൂണ്‍ 24: ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍.
ജൂണ്‍ 25: കേസില്‍ വിഷ്ണുവെന്നായാള് വിളിച്ച് ഒന്നരക്കോടി ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്ശ്രമിച്ചുവെന്ന് കാട്ടി ദിലീപിന്റെ പരാതി.
ജൂണ്‍ 26: നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ദിലീപ് .
ജൂണ്‍ 28: ദിലീപിനെയും സംവിധായകന് നാദിര്‍ഷയെയും പന്ത്രണ്ടര മണിക്കൂര്‍ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു.
ജൂണ്‍ 29: അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം. നടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു.
ദിലീപിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീയറ്റര്‍ ഉടമകളുടെയും സംഘടന ‘ഫിയോക്’ രൂപീകരിച്ചു.
ജൂണ്‍ 30: മാഡം ആരെന്ന് ചോദ്യം ഉയര്‍ന്നു. അഡ്വ ഫെനി ബാലകൃഷ്ണന് ഗൂഢാലോചനയെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചെന്ന് ദിലീപ്
മുകേഷ് എംഎല്‍എയുടെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് എതിര്‍പ്പ് .
ജൂലൈ 1: കാവ്യാമാധവന്റെ വെണ്ണലയിലെ വീട്ടില്‍ പോലീസ് പരിശോധന.
ജൂലൈ 2: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
ജൂലൈ 3: നടി ക്രൂരമായി ലൈംഗികാക്രമണത്തിന് ഇരയായെന്ന് അന്വേഷണസംഘം.
ജൂലൈ 4: അന്വേഷണസംഘം അറസ്റ്റിന് അനുമതി നല്കി.
ജൂലൈ 5: ദിലീപിന്റെ അനിയന്റേയും നടന് ധര്‍മ്മജന്റേയും മൊഴിയെടുത്തു. അമ്മ അംഗങ്ങളുടെ മോശം പെരുമാറ്റത്തിന് ഇന്നസെന്റ് മാപ്പ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ഇന്നസെന്റ്
ജൂലൈ 6: നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ മൊഴിയെടുത്തു.
ജൂലൈ 10: ദിലീപിനെ അറസ്റ്റ് ചെയ്തു.
ജൂലൈ 11: ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കി
ജൂലൈ 12: ദിലീപ് രണ്ട് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍
ജൂലൈ 15: ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി
ജൂലൈ 24: ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍
ജൂലൈ 25: രണ്ടാമതും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അഡ്വ. രാംകുമാറിന് പകരം അഭിഭാഷകന് രാമന്‍പിള്ള കേസ് ഏറ്റെടുത്തു.
ജൂലൈ 28: ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തു.
ആഗസ്റ്റ് 10: ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി.
ആഗസ്റ്റ് 29: വീണ്ടും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സപ്തംബര്‍ 3: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുമതിതേടി ദിലീപ് കോടതിയെ സമീപിച്ചു
സപ്തംബര്‍ 5: ജയിലില്‍ ദിലീപിന് വിെഎപി പരിഗണന ലഭിക്കുന്നുവെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി.
സപ്തംബര്‍ 6: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടിലെത്തി.
സപ്തംബര്‍ 18: അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി.
സപ്തംബര്‍ 27: ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി
ഒക്ടോബര്‍ 3 ദിലീപിന് ജാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: