നാടെങ്ങും സ്വച്ഛഭാരതം

Tuesday 3 October 2017 10:01 pm IST

കോട്ടയം: യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ്സുകള്‍ കഴുകി വൃത്തിയാക്കി. ജന രക്ഷായാത്രയുടെ പ്രചരണാര്‍ത്ഥം ഗാന്ധിജയന്തി ദിനത്തിലാണ് യുവമോര്‍ച്ച പരിപാടി സംഘടിപ്പിച്ചത്. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അഡ്വ.സുധീപ് നായര്‍ ചെയ്തു.യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി.ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ ലാല്‍ കൃഷ്ണ,സോബിന്‍ ലാല്‍, ജില്ല വൈസ് പ്രസിഡന്റ് മാരായ മഹേഷ് ചന്ദ്രന്‍ ,ഗോപന്‍, ജില്ല സെക്രട്ടറിമാരായ ശരത്ത്,രമ്യ,രതീഷ്,രാജ് മോഹന്‍,ബിനു ആര്‍ വാര്യര്‍, രണരാജന്‍,ജോമോന്‍, വാര്യര്‍, നന്ദകുമാര്‍, ഉണ്ണി വടവാതൂര്‍,എന്നിവര്‍ നേതൃത്വം നല്‍കി. വൈക്കം: ശുചിത്വം തന്നെ സേവനമെന്ന സന്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത സേവനദിനം ആചരിച്ചു.ബിജെപി ടൗണ്‍ കമ്മറ്റിയുടെയും കാലായ്ക്കല്‍ റസിഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് കെ.ആര്‍.രാജേഷ്,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മോഹനകുമാരി,അഡ്വ.പി.കെ ഷാജി,വി.എല്‍.സാബു,ലേഖാ അശോകന്‍,ബിന്ദുക്കുട്ടന്‍,റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ.കെ.പി.റോയി,രാധകൃഷ്ണന്‍,പൊന്നപ്പന്‍,സുഷമ,ഗീത,വിലാസനന്‍,പ്രവീണ്‍,സുരേന്ദ്രന്‍,ശ്രീരാജ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി. കുറിച്ചി: ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ സ്വഛ്ഭാരത് പ്രവര്‍ത്തനം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി കെ. പി. സുരേഷ് പ്രവര്‍ത്തനങ്ങള്‍ ഉത്ഘടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ് കുറിച്ചി അദ്ധ്യക്ഷനായി. വെള്ളൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന എന്റെ ഭവനം സ്വച്ഛ ഭവനം എന്റെ ഗ്രാമം സ്വച്ഛ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പാമ്പാടി വെള്ളൂരില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍ നിര്‍വഹിച്ചു , ശ്രീ ശിങ്കരാ ബാലഗോകുലം രക്ഷാധികാരി സുഷമ രാജേഷ്, ക്ഷേത്ര സേവാ സമിതി പ്രസിഡന്റ് ശ്രീകുമാര്‍ നമ്പൂതിരി ബാലമിത്രം അഖിന്‍ മോഹന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പെരുവ/വെള്ളൂര്‍: സ്വച്ഛഭാരതമിഷന്റെ സന്ദേശവുമായി 'ശുചിത്വ കേരളം സുന്ദര കേരളം, ഭൂമി എന്റെമാതാവ്' എന്ന സന്ദേശവുമായി കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറിലെ കുട്ടികള്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. മുളക്കുളം, വെള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ കുട്ടികളും അധ്യാപകരും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. മുളക്കുളം ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ്‌കെ. ആര്‍ സജീവനും, വെള്ളൂര്‍ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ്‌കെ. കെ. മോഹനനും ഉത്ഘാടനം ചെയ്തു. വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് മുതല്‍ ഉള്ള കുട്ടികളും, അദ്ധ്യാപക അനദ്ധ്യാപകരും സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഗാന്ധിജയന്തിയുടെയും, ശുചിത്വമിഷന്റെയും സന്ദേശം രേഖപ്പെടുത്തിയ ലഘുരേഖകളും വിതരണം ചെയ്തു. കോട്ടയം: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ കോട്ടയം ജില്ലാ ആശുപത്രി വളപ്പിലെ കാട് പിടിച്ചു കിടന്ന ഭാഗങ്ങളും, മാലിന്യങ്ങളും മാറ്റി വൃത്തിയാക്കി. ഡോ. മുരാരി പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.